ഐ.എച്ച്.ആർ.ഡിയിൽ കമ്പ്യൂട്ടർ പ്രോഗ്രാമർ, ഫോർമാൻ, ഡെമോൺസ്‌ട്രേറ്റർ ഒഴിവ്

അടൂർ ഐഎച്ച്ആർഡി എൻജിനീയറിംഗ് കോളജിൽ കമ്പ്യൂട്ടർ പ്രോഗ്രാമർ, ഫോർമാൻ (കമ്പ്യൂട്ടർ), ഡെമോൺസ്‌ട്രേറ്റർ/വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടർ (കമ്പ്യൂട്ടർ) തസ്തികകളിൽ ഒഴിവ്. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം ടെസ്റ്റ് / അഭിമുഖത്തിനായി ജൂലൈ മൂന്നിന് രാവിലെ 10.30-ന് കോളജ് ഓഫീസിൽ ഹാജരാകണം.
കമ്പ്യൂട്ടർ പ്രോഗ്രാമർ
യോഗ്യത : പിജിഡിസിഎ (ഫസ്റ്റ് ക്ലാസ് ) അല്ലെങ്കിൽ ബി എസ് സി കമ്പ്യൂട്ടർ സയൻസ് (ഫസ്റ്റ് ക്ലാസ്)
ഫോർമാൻ (കമ്പ്യൂട്ടർ)
യോഗ്യത : കമ്പ്യൂട്ടർ സയൻസിൽ മൂന്നുവർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ ഡിഗ്രി കമ്പ്യൂട്ടർ സയൻസിലോ കമ്പ്യൂട്ടർ ടെക്‌നോളജിയിലോ ഫസ്റ്റ്ക്ലാസ്.
ഡെമോൺസ്‌ട്രേറ്റർ/വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടർ (കമ്പ്യൂട്ടർ)
യോഗ്യത : കമ്പ്യൂട്ടർ സയൻസിൽ മൂന്നുവർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ ബി എസ് സി ഡിഗ്രി കമ്പ്യൂട്ടർ സയൻസിലോ കമ്പ്യൂട്ടർ ടെക്‌നോളജിയിലോ ഫസ്റ്റ്ക്ലാസ്.
വെബ് സൈറ്റ് : www.cea.ac.in. ഫോൺ: 8547005100, 04734 231995.