ഓപ്പറേഷൻ ലൈഫ്: ഭക്ഷ്യസുരക്ഷാ,ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന

post

ഭക്ഷണശാലകൾ, ബേക്കറികൾ, മറ്റു ഭക്ഷ്യവിൽപ്പന സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന ജീവനക്കാരുടെ മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, ഹെൽത്ത് കാർഡ് എന്നിവ ഉറപ്പാക്കുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പും ആരോഗ്യ വകുപ്പും ചേർന്ന് നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തി .

ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ നിർദേശപ്രകാരമുള്ള ഓപ്പറേഷറിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി. അടൂർ ഭക്ഷ്യ സുരക്ഷാ ഓഫീസർ ഡോ.ആർ.അസീം, ആറന്മുള ഭക്ഷ്യ സുരക്ഷാ ഓഫീസർ ടി.ആർ പ്രശാന്ത് കുമാർ, ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡിഎംഒ സേതുലക്ഷ്മി എന്നിവരുടെ നേതൃത്വത്തിൽ പത്തനംതിട്ട, അടൂർ നഗരങ്ങളിൽ പരിശോധന നടത്തി. 30 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തിയ 8 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. തുടർന്നും പരിശോധന കർശനമാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.