പാട്യം ഗ്രാമപഞ്ചായത്തിൽ മഴപ്പൊലിമ സംഘടിപ്പിച്ചു

പാട്യം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ മഴപ്പൊലിമ സംഘടിപ്പിച്ചു. പ്രസിഡന്റ് എൻ.വി ഷിനിജ ഉദ്ഘാടനം ചെയ്തു.
തരിശു ഭൂമി കൃഷി യോഗ്യമാക്കുക,യുവ തലമുറയെ കൃഷിയിലേക്ക് ആകർഷിക്കുക, ജൈവ വൈവിധ്യം സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മഴപ്പൊലിമ സംഘടിപ്പിച്ചത്. കളരിത്താഴം മുതിയങ്ങ വയലിൽ നടത്തിയ പരിപാടിയിൽ ഓട്ട മത്സരം, കബഡി, ബലൂൺ ബ്രേക്കിംഗ് , നാട്ടി പാട്ട്, ഡാൻസ് തുടങ്ങിയ മത്സരങ്ങൾ അരങ്ങേറി. തുടർന്ന് വയലിൽ ഞാറു നാടീലും നടന്നു.
സിഡിഎസ് ചെയർപേഴ്‌സൺ പി ശ്രീഷ്മ അധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഫായിസ് അരുൾ, വാർഡ് മെമ്പർമാരായ സി.പി രജിത, ബി രതി, പ്രസീത കുമാരി ടീച്ചർ, മേപ്പാടൻ രവീന്ദ്രൻ, സി ഡി എസ് മെമ്പർ പി.കെ ഷെഫീദ, സി എൽ സി കോ ഓർഡിനേറ്റർ സി സതീഷ്, വൈസ് ചെയർപേഴ്‌സൺ എ റിജിന എന്നിവർ സംസാരിച്ചു.