ലഹരി വിരുദ്ധ ദിനം: അവബോധ ക്വിസ് നടത്തി
ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വനിതാ ശിശുവികസന വകുപ്പ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ഒആര്‍സി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കണ്ണൂർ ജില്ലയിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി 'അറിയാം പകരാം' എന്ന പേരില്‍ അവബോധ ക്വിസ് സംഘടിപ്പിച്ചു. എ.ഡി.എം കലാ ഭാസ്കര്‍ ഉദ്ഘാടനം ചെയ്തു. എഴുത്ത്, വായന, കലകള്‍, സംഗീതം എന്നിവയോടുള്ള ലഹരിയാണ് ശരിയായ തെരഞ്ഞെടുപ്പെന്ന് വിദ്യാര്‍ഥിസമൂഹം തിരിച്ചറിയണമെന്ന് എ.ഡി.എം പറഞ്ഞു. കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ സി.ദിവ്യ അധ്യക്ഷയായി. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ പി.സജിത്കുമാര്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ സമീര്‍ ധര്‍മ്മടം അവബോധ ക്ലാസും പ്രശ്നോത്തരിയും നയിച്ചു. ജില്ലാ ശിശുവികസന ഓഫീസര്‍ ദേന ഭരതന്, ഒ ആര്.സി പ്രോജെക്ട് അസിസ്റ്റന്റ് ടി.പി.ഷമീജ, സൈക്കോളജിസ്റ്റ് എം.അക്ഷയ എന്നിവര്‍ സംസാരിച്ചു.










