കുടുംബശ്രീയുടെ നേതൃത്വത്തില്‍ നിർമ്മിച്ച മഴ മറ ഉദ്ഘാടനം ചെയ്തു

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ കണ്ണൂർ കണ്ണപുരം സിഡിഎസിലെ ജൈവിക നഴ്സറിയുടെ മഴ മറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രതി ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്സണ്‍ വി സുനില അധ്യക്ഷയായി. ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ സി ജിഷ പദ്ധതി വിശദീകരണം നടത്തി. കാര്‍ഷിക കര്‍മസേനയുടെ നേതൃത്വത്തിലുള്ള നഴ്സറിയുടെ മഴ മറ നിര്‍മാണ ചെലവിനായി 50000 രൂപയാണ് കുടുംബശ്രീ നല്‍കിയത്. ജില്ലയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന നഴ്സറികളില്‍ ഒന്നാണ് കണ്ണപുരം ജൈവിക നഴ്സറി. കണ്ണപുരം കൃഷി ഓഫീസര്‍ യു പ്രസന്നന്‍, ഉപജീവന ഉപസമിതി കണ്‍വീനര്‍ എം.വി നിഷി, അഗ്രി സിആര്‍പി ജിഷ രാജീവന്‍, അക്കൗണ്ടന്റ് സജിന തുടങ്ങിയവര്‍ പരിപാടിയില്‍ സംസാരിച്ചു.