സ്വയംതൊഴില്‍ വായ്പാ പദ്ധതി; അപേക്ഷ ക്ഷണിച്ചു

post

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ മുഖേന നടപ്പിലാക്കുന്ന സ്വയംതൊഴില്‍ വായ്പാ പദ്ധതികള്‍ക്ക് അപേക്ഷിക്കാം. ഗ്രൂപ്പ് പദ്ധതിയായ ജോബ് ക്ലബ് സംരംഭങ്ങള്‍ക്ക് വായ്പതുകയുടെ 25 ശതമാനവും, വ്യക്തിഗത വായ്പാ പദ്ധതിയായ കെസ്‌റു സംരംഭങ്ങള്‍ക്ക് വായ്പ തുകയുടെ 20 ശതമാനവും സബ്‌സിഡിയായി അനുവദിക്കും. താല്പര്യമുള്ളവര്‍ പേര് രജിസ്റ്റര്‍ ചെയ്ത എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെടണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 04742746789