ദേശീയ ആരോഗ്യ ദൗത്യത്തിൽ നിയമനം

കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ മെഡിക്കൽ ഓഫീസർ, അനസ്തറ്റിസ്റ്റ്, ഗൈനക്കോളജിസ്റ്റ്, പാലിയേറ്റീവ് കെയർ സ്റ്റാഫ് നഴ്സ്, മിഡ് ലെവൽ സർവീസ് പ്രൊവൈഡർ, ഡെവലപ്മെന്റ് തെറാപിസ്റ്റ് എന്നീ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂൺ 28ന് വൈകിട്ട് അഞ്ചിനകം അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക്: www.arogyakeralam.gov.in, ഫോൺ: 0495 2374990.