ആരോഗ്യം, ചികിത്സാ സൗകര്യങ്ങള്‍; വിവരശേഖരണം നടത്തുന്നു

സാമ്പത്തിക സ്ഥിതിവിവര വകുപ്പ് സംസ്ഥാനത്ത് സാമ്പിള്‍ വിവരശേഖരണം നടത്തുന്നു. 'സോഷ്യല്‍ കണ്‍സംപ്ഷന്‍ ഹെല്‍ത്ത്' വിഷയത്തില്‍ ആരോഗ്യമേഖലയുടെ നയരൂപീകരണത്തിനും പഠനത്തിനുമായാണ് വിവരശേഖരണം. തിരഞ്ഞെടുത്ത പാര്‍പിടങ്ങള്‍ സന്ദര്‍ശിച്ച് ഡിജിറ്റലായാണ് വിവരങ്ങള്‍ രേഖപ്പെടുത്തുക. എല്ലാവരും സഹകരിക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. കിരണ്‍ അഭ്യര്‍ഥിച്ചു. ഫോണ്‍-0474 2914925.