ലീഗൽ കൗൺസിലർ, അഡ്വൈസർ നിയമനം

പട്ടിക വിഭാഗക്കാർക്കെതിരായ അതിക്രമം തടയൽ നിയമവും (പിഒഎ ആക്ട്) പൗരാവകാശ സംരക്ഷണ നിയമവും മെച്ചപ്പെട്ട രീതിയിൽ നടപ്പാക്കുക, അതിക്രമത്തിനിരയാകുന്ന പട്ടികജാതി/പട്ടികവർഗക്കാർക്ക് അടിയന്തര സഹായം ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ പട്ടികജാതി വികസന വകുപ്പ് രൂപം നൽകിയ 'ജ്വാല' ലീഗൽ സെൽ പ്രവർത്തനത്തിന്റെ ഭാഗമായി ലീഗൽ അഡ്വൈസർ, ജ്വാല ലീഗൽ സെൽ അസിസ്റ്റന്റ്, ജില്ലകളിൽ ലീഗൽ കൗൺസിലർ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും.
യോഗ്യത (ലീഗൽ കൗൺസിലർ): അപേക്ഷകർ പട്ടികജാതി വിഭാഗക്കാരായിരിക്കണം. നിയമ ബിരുദവും അഡ്വക്കേറ്റായി രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി: 21-40. പ്രതിമാസ ഹോണറേറിയം 20,000 രൂപ. അപേക്ഷ ജില്ലാ പട്ടികജാതി വികസന ഓഫീസർ, ജില്ലാപട്ടികജാതി വികസന ഓഫീസ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട് -673020 വിലാസത്തിൽ ജൂൺ 30ന് വൈകിട്ട് അഞ്ച് വരെ സമർപ്പിക്കാം.
ലീഗൽ അഡ്വൈസർ: നിയമ ബിരുദവും കുറഞ്ഞത് അഭിഭാഷകനായി അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി 21-45. പ്രതിമാസ ഹോണറേറിയം 25,000 രൂപ.
ജ്വാല ലീഗൽ സെൽ അസിസ്റ്റന്റ്: ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും. എൽഎൽബി/എംഎസ്ഡബ്യൂ ബിരുദധാരികൾക്ക് മുൻഗണന. പ്രായപരിധി: 21-35. പ്രതിമാസ ഓണറേറിയം 18,000.
ജ്വാല ലീഗൽ സെൽ അസിസ്റ്റന്റ്, ലീഗൽ അഡ്വൈസർ അപേക്ഷകൾ തിരുവനന്തപുരത്തെ പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ (ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ്, നന്ദാവനം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം-695033) സമർപ്പിക്കണം. അവസാന തീയതി: 2025 ജൂൺ 30ന് വൈകീട്ട് അഞ്ച് മണിവരെ.
കൂടുതൽ വിവരങ്ങളും അപേക്ഷ ഫോറത്തിന്റെ മാതൃകയും ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകൾ, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും. അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം എന്നിവ സമർപ്പിക്കണം. ഫോൺ: 0495 2370379, 2370657.