പഠന സഹായത്തിനും സ്കോളർഷിപ്പിനും അപേക്ഷിക്കാം

കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡ് അംഗങ്ങളുടെ മക്കളിൽനിന്ന് പഠന സഹായത്തിനും സ്കോളർഷിപ്പിനും ക്യാഷ് അവാർഡിനും അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി പഠനസഹായത്തിനുള്ള അപേക്ഷകൾ ജൂലൈ ഒന്ന് മുതൽ 31 വരെയും വിവിധ കോഴ്സുകൾക്ക് നൽകുന്ന സ്കോളർഷിപ്പിനുള്ള അപേക്ഷകൾ കോഴ്സ് തുടങ്ങി 45 ദിവസം വരെയും എസ്എസ്എൽസി ഫുൾ എ പ്ലസ് ക്യാഷ് അവാർഡിനുള്ള അപേക്ഷകൾ ആഗസ്റ്റ് 31 വരെയും ഓഫീസിൽ സ്വീകരിക്കുമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
അപേക്ഷയോടൊപ്പം ക്ഷേമനിധി പാസ്ബുക്ക്, ബോർഡ് തിരിച്ചറിയൽ കാർഡ് (2024ൽ പുതുക്കിയിരിക്കണം), ബാങ്ക് പാസ്ബുക്ക്, ആധാർ കാർഡ് എന്നിവയുടെ പകർപ്പ്, വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ ഹാജരാക്കണം. സ്വകാര്യ/സ്വാശ്രയ സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾ അലോട്ട്മെന്റ് മെമ്മോ അപേക്ഷയോടൊപ്പം ഹാജരാക്കണം. ഫോൺ: 0495 2365553.