ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം സംഘാടകസമിതി യോഗവും വായനദിനാചരണവും സംഘടിപ്പിച്ചു
സാക്ഷരതാമിഷന്‍ അതോറിറ്റിയുടെ ഉല്ലാസ് -ന്യൂ ഇന്ത്യ ലിറ്ററസി പരിപാടിയുടെ കോര്‍പറേഷന്‍തല സംഘാടകസമിതി യോഗവും വായനദിനാ ചരണവും കൊല്ലം കോര്‍പ്പറേഷന്‍ ഹാളില്‍ മേയര്‍ ഹണി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ എസ്.ജയന്‍ അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. കെ. പി സജിനാഥ് വായനദിന പ്രഭാഷണം നടത്തി. കൗണ്‍സിലര്‍ എം. പുഷ്പാന്‍ഗദന്‍, ജില്ലാ സാക്ഷരതാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടോജോ ജേക്കബ്, അസി. കോ-കോര്‍ഡിനേറ്റര്‍ ബി. സജീവ്, കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ സുജാത മണികണ്ഠന്‍, റിസോഴ്‌സ് പേഴ്‌സണ്‍ സരോജന്‍ ഡി, പ്രേരക് രാജാമണി എന്നിവര്‍ സംസാരിച്ചു. 101 അംഗ സംഘാടകസമിതി രൂപീകരിച്ചു.










