ബാലാവകാശ വാരാചരണം

post

എറണാകുളം   : ബാലാവകാശ വാരാചരണത്തോടനുബന്ധിച്ച് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍,  എറണാകുളം ജില്ല ശിശു സംരക്ഷണ യൂണിറ്റ്,  ഏലൂര്‍ മുനിസിപ്പാലിറ്റി,  ബച്ചാവോ ആന്തോളന്‍,  രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സ് എന്നിവര്‍ സംയുക്തമായി പാതാളം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ കുട്ടികളുടെ സംവാദ സദസ്സും,  ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു. ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം ഡോ എം. പി.  ആന്റണി,  ഏലൂര്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ സി. പി. ഉഷ,  ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍   കെ. ബി. സൈന,  രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സ് സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി ഡോ. ഫാദര്‍ ജോസഫ് എം. കെ.,  ബച്പന്‍ ബച്ചാവോ ആന്തോളന്‍ സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍  ഉല്ലാസ് പി. സ്‌കറിയ,  വരാപ്പുഴ എക്‌സൈസ് വിഭാഗം പ്രിവന്റീവ് ഓഫീസര്‍ . ബിജു നാഥ് എന്നിവര്‍ കുട്ടികളുമായി സംവദിക്കുകയും അവരുടെ സംശയങ്ങള്‍ ദൂരീകരിക്കുകയും ചെയ്തു. വീഡിയോ ഫിലിം പ്രദര്‍ശനവും മറ്റു കലാപരിപാടികളും അരങ്ങേറി.ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി ജയശ്രീ,  അഡ്വക്കേറ്റ് ആര്യ വി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.