കണ്ണൂർ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്കുള്ള അപകട ഇന്‍ഷുറന്‍സ്; പദ്ധതി രേഖകള്‍ കൈമാറി
കണ്ണൂര്‍ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തിയ അപകട ഇന്‍ഷുറന്‍സ് പോളിസിയുടെ രേഖകള്‍ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി മാനേജര്‍ ഇ ശോഭനയില്‍ നിന്നും വൈസ് ചാന്‍സലര്‍ പ്രൊഫ. കെ.കെ സാജു ഏറ്റുവാങ്ങി. കണ്ണൂര്‍ സര്‍വകലാശാല ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ സിന്‍ഡിക്കേറ്റ് അംഗം ഡോ. എം സുകുമാരന്‍ അധ്യക്ഷനായി.
കണ്ണൂര്‍ സര്‍വ്വകലാശാലയിലെ 17,000 ത്തിലധികം വിദ്യാര്‍ത്ഥികളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. 60 രൂപ പ്രീമിയമായി നല്‍കുന്ന വിദ്യാര്‍ത്ഥിക്ക് അഞ്ചുലക്ഷം രൂപയുടെ പരിരക്ഷയാണ് പദ്ധതി ഉറപ്പ് നല്‍കുന്നത്. സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്ക് പദ്ധതി നടത്തിപ്പ് സംബന്ധിച്ച് പരിശീലനവും സംഘടിപ്പിച്ചു.
രജിസ്ട്രാര്‍ ഡോ. ജോബി കെ ജോസ്, സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. എ അശോകന്‍, ഡോ. കെ.ടി ചന്ദ്രമോഹനന്‍, ഡോ. ജോസഫ് കെ തോമസ്, ഡയറക്ടര്‍ ഓഫ് സ്റ്റുഡന്റ് സര്‍വീസസ് ഡോ. കെ.വി സുജിത്, യൂണിവേഴ്‌സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറി കവിത കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.









