'സാഫല്യം' ഏകദിന ശിൽപശാല സംഘടിപ്പിച്ചു

post

വയോജനങ്ങൾക്കെതിരെയുള്ള അതിക്രമ വിരുദ്ധ ബോധവൽക്കരണ ദിനത്തോടനുബന്ധിച്ച് ജില്ലാ സാമൂഹിക നീതി വകുപ്പിന്റെയും കാലിക്കറ്റ് സർവകലാശാല എൻഎസ്എസ് യൂണിറ്റിന്റെയും നേതൃത്വത്തിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു. ഫാറൂഖ് കോളേജിൽ നടന്ന ശിൽപശാല ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് ഉദ്ഘാടനം ചെയ്തു.

പരിപാടിയിൽ ഫാറൂഖ് കോളേജ് പ്രിൻസിപ്പൽ ഡോ. കെ എ ആയിഷ അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യ നീതി ഓഫീസർ എം അഞ്ചു, ജില്ലാ വയോജന കൗൺസിൽ അംഗം കെ കെ സി പിള്ള ബോധവൽക്കരണ സന്ദേശം വായിച്ചു. ഫാറൂഖ് കോളേജ് എൻ എസ് എസ് പ്രോഗ്രം ഓഫീസർ ഡോ. വാഹിദ ബീഗം, ഡോ. ടി മൻസൂറലി, വടകര ആർഡിഒ പി അൻവർ സാദത്ത്, കെഎസ്എസ്എം റീജിയണൽ ഡയറക്ടർ ഡോ. പി സി സൗമ്യ, കെ എം ജയരാജൻ, സി ചന്ദ്രശേഖർ, ഷീബ നൈനാൻ, മേലടി നാരായണൻ, അഷ്‌റഫ് കാവിൽ തുടങ്ങിയവർ സംസാരിച്ചു.