ലാറ്ററൽ എൻട്രി ഡിപ്ലോമ സ്‌പോട്ട് അഡ്മിഷൻ

post

അടൂർ സർക്കാർ പോളിടെക്‌നിക് കൊളജിൽ ലാറ്ററൽ എൻട്രി ( രണ്ടാം വർഷത്തിലേക്ക്) സ്‌പോട്ട് അഡ്മിഷൻ ജൂൺ 20 ന് നടക്കും. രജിസ്‌ട്രേഷൻ രാവിലെ ഒമ്പത് മുതൽ 10.30 വരെ. പട്ടികവിഭാഗം/ഒഇസി വിഭാ​ഗത്തിൽ പെടാത്തവർ സാധാരണ ഫീസിനു പുറമെ സ്പെഷ്യൽ ഫീസായി പതിനായിരം രൂപ കൂടി അടയ്ക്കണം. കോഷൻ ഡെപ്പോസിറ്റ് ആയിരം രൂപ. വെബ്സൈറ്റ് : www.polyadmission.org/let . ഫോൺ: 04734 231776.