അനസ്‌തേഷ്യോളജിസ്റ്റ് തസ്തികയില്‍ താല്‍ക്കാലിക നിയമനം

post

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം എച്ച്ഡിഎസിന് കീഴില്‍ അനസ്‌തേഷ്യോളജിസ്റ്റ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തും. മാസവേതനം: ഒരു ലക്ഷം രൂപ. യോഗ്യത: എം ഡി അനസ്‌തേഷ്യോളജി/ ഡി എന്‍ ബി അനസ്‌തേഷ്യോളജി/ഡി എയും പ്രവൃത്തിപരിചയവും. പ്രായപരിധി 18-45. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 18ന് രാവിലെ 11.30ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം.