മുഖത്തല ബ്ലോക്ക് പ്ലാന്റേഷന്‍ പദ്ധതിക്ക് തുടക്കമായി
 
                                                കൊല്ലം മുഖത്തല ബ്ലോക്ക് പഞ്ചായത്തിന്റെ പ്ലാന്റേഷന്‍ പദ്ധതി നെടുമ്പന കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ആദ്യ തൈ നട്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്   ബി യശോദ  ഉദ്ഘാടനം ചെയ്തു.  വൈസ് പ്രസിഡന്റ് എച്ച്. ഹുസൈന്‍ അധ്യക്ഷനായി. അത്യുല്‍പ്പാദന ശേഷിയുള്ള വിവിധയിനം തൈകള്‍ നട്ട് പരിപാലിക്കുന്ന   പദ്ധതിയാണിത്. ബ്ലോക്ക് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുശീല ടീച്ചര്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിഷ അനില്‍,  ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.










