പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി നീറ്റ്, ജെഇഇ പ്രവേശന പരീക്ഷാ പരിശീലനം

post

2026ലെ നീറ്റ്, ജെഇഇ പ്രവേശന പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി പട്ടികവര്‍ഗ വികസന വകുപ്പ് നടത്തുന്ന പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 2025 മാര്‍ച്ചിലെ പ്ലസ്ടു പൊതുപരീക്ഷയില്‍ സയന്‍സ്, കണക്ക് വിഷയങ്ങളെടുത്ത് വിജയിച്ചവരില്‍നിന്ന് മാര്‍ക്കിന്റെ അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ്.

താല്‍പര്യമുള്ളവര്‍ പേര്, വിലാസം, ഫോണ്‍ നമ്പര്‍, പരിശീലനം ക്രമീകരിക്കുന്ന സ്ഥലത്ത് താമസിച്ച് പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള സമ്മതപത്രം, രക്ഷിതാവിന്റെ സമ്മതപത്രം, പ്ലസ്ടു സര്‍ട്ടിഫിക്കറ്റ്, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം കോഴിക്കോട് ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിലോ താമരശ്ശേരിയിലെ കോടഞ്ചേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ പേരാമ്പ്ര ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ ജൂണ്‍ 17ന് വൈകിട്ട് അഞ്ചിനകം അപേക്ഷ നല്‍കണം. നീറ്റ് പരിശീലനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളില്‍ 70 ശതമാനം മാര്‍ക്കുണ്ടാകണം. ഫോണ്‍: 0495 2376364.