പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ്

post

2024-25 അധ്യയന വര്‍ഷത്തില്‍ ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും എസ് എസ്.എല്‍സി,പ്ലസ്ടു, ബിരുദം, പി.ജി,പ്രൊഫഷണല്‍ ഡിഗ്രി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡിനായി അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ഡി ഗ്രേഡ് ഉള്ളവരെ അവാര്‍ഡിനു പരിഗണിക്കുന്നതല്ല. നിശ്ചിത മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ജാതി സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍സി, പ്ലസ്ടു, ബിരുദം, പിജി, പ്രൊഫഷണല്‍ ഡിഗ്രി എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, മൊബൈല്‍ നമ്പര്‍, ആധാര്‍ കാര്‍ഡ് പകര്‍പ്പ്, വിദ്യാര്‍ഥിയുടെ പേരിലുള്ള ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജിന്റെ പകര്‍പ്പ് എന്നിവ സഹിതം മൂന്നാര്‍, അടിമാലി, മറയൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ, അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസിലോ ജൂണ്‍ 30 നകം സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് 04864-224399.