മൂടാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഓട്ടോമാറ്റിക് ടെസ്റ്റിങ് സിസ്റ്റം സ്ഥാപിച്ചു

മൂടാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബിൽ ആധുനിക ഓട്ടോമാറ്റിക് ടെസ്റ്റിങ് സിസ്റ്റം സ്ഥാപിച്ചു. എച്ച്എംസി ഫണ്ടിൽനിന്നുള്ള 3.5 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ മെഷിന്റെ സഹായത്തോടെ വിവിധ പരിശോധനകൾ സമയബന്ധിതമായും ചെലവ് കുറഞ്ഞ രീതിയിലും ചെയ്യാം. രാവിലെ എട്ട് മുതൽ ലാബ് പ്രവർത്തിക്കും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ ശ്രീകുമാർ ഉദ്ഘാടനം നിർവഹിച്ചു. 700 രൂപയുടെ പാക്കേജിൽ ആവശ്യമായ എല്ലാ പരിശോധനകളും, 400 രൂപക്ക് അത്യാവശ്യ പരിശോധനകളും ലാബിൽ ചെയ്യാനാവുമെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാർ ടി കെ ഭാസ്കരൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പപ്പൻ മൂടാടി, എച്ച്എംസി അംഗങ്ങളായ കെ എം കുഞ്ഞിക്കണാരൻ, ചേന്നോത്ത് ഭാസ്കരൻ മാസ്റ്റർ, ഡോ. അനസ് മുഹമ്മദ്, മെഡിക്കൽ ഓഫീസർ ഡോ. രജ്ഞിമ മോഹൻ, ജെഎച്ച്ഐ സത്യൻ എന്നിവർ സംസാരിച്ചു.