ആയിരം രൂപയുടെ കിറ്റ് വിതരണം തുടങ്ങി

post

  തൊഴിലുറപ്പ് കുടിശ്ശിക ഒരാഴ്ചക്കകമെന്ന് എ സി മൊയ്തീന്‍


തൃശൂര്‍ : തൊഴിലുറപ്പിന്റെ ഭാഗമായി പട്ടികവര്‍ഗ്ഗവിഭാഗക്കാര്‍ക്കുള്‍പ്പെടെ ലഭിക്കാനുളള കൂലികുടിശ്ശിക ഒരാഴ്ചക്കുളളില്‍ മുഴുവനും നല്‍കുമെന്ന് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. മണിയന്‍ കിണര്‍ ആദിവാസി കോളനിയില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 17 ഇന പലവ്യഞ്ജന കിറ്റുകള്‍ വിതരണം ചെയ്തത് സംസാരിക്കുകയാരിന്നു അദ്ദേഹം. പറഞ്ഞു നില്‍ക്കുകയല്ല, സമയബന്ധിതമായി കാര്യങ്ങളില്‍ ഇടപെടുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. സൗജന്യ റേഷന്‍, സാമൂഹ്യപെന്‍ഷനുകള്‍, പലവ്യഞ്ജന കിറ്റുകള്‍ എന്നിവയുടെ വിതരണവും, സാമൂഹിക അടുക്കളകള്‍ തുടങ്ങിയതും ഇതിന്റെ ഭാഗമായാണെന്നും മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. ആയിരം രൂപ വില വരുന്ന 64 കിറ്റുകളാണ് കോളനിയില്‍ വിതരണം ചെയ്തത്. 

ഗവ. ചീഫ് വിപ് അഡ്വ. കെ രാജന്‍, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനിത, ജില്ലാ കളക്ടര്‍ എസ് ഷാനവാസ് തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലയിലെ എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കും മുഴുവന്‍ കിറ്റുകളും വിവിധ റേഷന്‍കടകളില്‍ എത്തിച്ച് കഴിഞ്ഞു. വിഷുവിന് മുന്‍പ് തന്നെ വിതരണം പൂര്‍ത്തീകരിക്കയാണ് ലക്ഷ്യം. പാവപ്പെട്ടവര്‍ക്കുളള മുഴുവന്‍ കിറ്റുകളുടെയും വിതരണം സമയബന്ധിതമായി പൂര്‍ത്തീകരിക്കും.