ഹൈസ്‌കൂൾ ടീച്ചർ തസ്തികയിൽ പി എസ് സി അഭിമുഖം

post

കണ്ണൂർ ജില്ലാ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ഹൈസ്‌കൂൾ ടീച്ചർ സംസ്‌കൃതം (കാറ്റഗറി നമ്പർ: 443/2023) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2025 ഫെബ്രുവരി 17 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്ത ഉദ്യോഗാർഥികൾക്കായി ജൂൺ 11, 12 തീയതികളിൽ കെ പി എസ് സി ജില്ലാ ഓഫീസിൽ അഭിമുഖം നടക്കും. ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ, ഫോൺ വഴി സന്ദേശം നൽകിയിട്ടുണ്ട്. ഒ ടി ആർ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റ ഫോം, വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ,് മറ്റ് അസ്സൽ പ്രമാണങ്ങൾ, കമ്മീഷൻ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ എന്നിവ സഹിതം അഭിമുഖത്തിന് എത്തണം. ഇ മെയിൽ: doknr.psc@kerala.gov.in, ഫോൺ: 0497 2700482