എച്ച് ഡി സി എം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു
 
                                                എന്‍.സി.സി.ടിയുടെ കീഴില്‍ കണ്ണൂർ പറശ്ശിനിക്കടവില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.എം നടത്തുന്ന ഒരു വര്‍ഷ ഹയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 2025 ജനുവരി ഒന്നിന് 45 വയസ്സ് കവിയാത്ത ബിരുദധാരികള്‍ക്ക് ജൂണ്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. എസ് സി, എസ് ടി വിഭാഗക്കാര്‍ക്കും സഹകരണ സ്ഥാപനങ്ങളിലും സഹകരണവുമായി ബന്ധപ്പെടുന്ന സര്‍ക്കാര്‍ വകുപ്പിലെ ജീവനക്കാര്‍ക്കും നിയമാനുസൃത സീറ്റ് സംവരണം ഉണ്ടാകും. വെബ്‌സൈറ്റ്: www.cmkannur.org. ഫോണ്‍: 9747962660, 8089564997










