സൗജന്യ നേത്ര ചികിത്സ സംഘടിപ്പിക്കുന്നു

post

അലര്‍ജി മൂലം കണ്ണിനുണ്ടാകുന്ന ചൊറിച്ചില്‍, ചുവപ്പ്, കണ്ണില്‍ നിന്നും ഇടയ്ക്കിടക്ക് വെള്ളം വരിക, കണ്‍പോളകള്‍കള്‍ക്കുണ്ടാകുന്ന വീക്കം എന്നിവയ്ക്ക് കണ്ണൂര്‍ പരിയാരം ഗവ.ആയുര്‍വേദ കോളേജ് ആശുപത്രിയിലെ ശാലാകൃതന്ത്ര വിഭാഗത്തില്‍ ഗവേഷണാടിസ്ഥാനത്തില്‍ സൗജന്യ ചികിത്സ നല്‍കുന്നു. പത്തിനും 35 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ എട്ടു മണി മുതല്‍ ഉച്ചക്ക് ഒന്നുവരെ ചികിത്സ ലഭ്യമാണ്. ഫോണ്‍: 7561098813