'കിക്ക്ഡ്രഗ്സ്'; കുടുംബശ്രീ വാക്കിങ് ക്ലബ്ബിന് നെടുങ്കണ്ടത്ത് തുടക്കം

ലഹരിക്കെതിരെ കായിക വകുപ്പ് സംഘടിപ്പിക്കുന്ന 'കിക്ക്ഡ്രഗ്സ്' ലഹരിവിരുദ്ധ സന്ദേശ ജാഥയുടെ ഭാഗമായി കുടുംബശ്രീ വാക്കിങ് ക്ലബ്ബ് നെടുങ്കണ്ടത്ത് ആരംഭിച്ചു. കുടുംബശ്രീ സി.ഡി. എസ്, എ. ഡി. എസ് യൂണിറ്റുകളുടെ സഹകരണത്തോടെയാണ് വാക്കിങ് ക്ലബ്ബുകൾ രൂപീകരിച്ചത്. കായിക വകുപ്പ് മന്ത്രി വി. അബ്ദുൾ റഹ്മാൻ ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ എം.എൽ.എ. മാരായ എം.എം. മണി, വാഴൂർ സോമൻ, അഡ്വ. എ. രാജ എന്നിവർ പങ്കെടുത്തു. സംസ്ഥാനത്തുടനീളം കുടുംബശ്രീയുടെ നേതൃത്വത്തിൽ വാക്കിങ് ക്ലബ്ബുകൾ രൂപീകരിക്കാനാണ് കായിക വകുപ്പ് ലക്ഷ്യമിടുന്നത്.