സേഫ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

post

കോഴിക്കോട് ജില്ലയില്‍ 2006 ഏപ്രില്‍ ഒന്നിന് ശേഷം നിര്‍മ്മിച്ചതും 2018 ഏപ്രില്‍ ഒന്നിനു ശേഷം ഭവന പുനരുദ്ധാരണത്തിനോ, ഭവന പൂര്‍ത്തീകരണത്തിനോ സര്‍ക്കാര്‍ ധനസഹായം കൈപ്പറ്റാത്തവരും 2.50 ലക്ഷം രൂപയില്‍ താഴെ വരുമാനം ഉള്ളവരുമായ പട്ടികവര്‍ഗക്കാരില്‍ നിന്ന് സേഫ് പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. 

അപേക്ഷ ഫോം കോഴിക്കോട് ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിലും പേരാമ്പ്ര / കോടഞ്ചേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും www.stdd.kerala.gov.in എന്ന വെബ്സൈറ്റിലും ലഭിക്കും. അപേക്ഷകന്റെ വീട് സ്ഥിതി ചെയ്യുന്ന ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴിക്കോട് ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസുമായോ അതാത് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുമായോ ബന്ധപ്പെടുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. ജൂണ്‍ ഏഴ്. ഫോണ്‍ - 0495 2376364.