പോളിടെക്നിക് കോളേജിൽ അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
 
                                                നടുവിൽ ഗവ. പോളിടെക്നിക് കോളേജിൽ ലക്ചറർ ഇൻ സിവിൽ എഞ്ചിനീയറിംഗ് , സിവിൽ എഞ്ചിനീയറിംഗ് ഡെമോൺസ്ട്രേറ്റർ, ലക്ചറർ ഇൻ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ്, ഡെമോൺസ്ട്രേറ്റർ ഇൻ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ലക്ചറർ ഇൻ ഓട്ടോ മൊബൈൽ എഞ്ചിനീയറിംഗ് തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. കെ പി എസ് സി അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് എത്തണം.
ഇ മെയിൽ: gptcnaduvil@gmail.com ഫോൺ: 0460 2251033










