ലഹരിയുടെ വഴികളടക്കാനുള്ള സന്ദേശവുമായി യോഗനൃത്തം

ലഹരിക്കെതിരായ പോരാട്ടത്തില്‍ യോഗ നൃത്തത്തിന്റെ സാധ്യതകള്‍ അവതരിപ്പിച്ച് കലാകാരന്മാര്. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ബീച്ചില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന-വിപണന മേളയിലെ കായിക പ്രദര്‍ശനങ്ങളുടെ ഭാഗമായാണ് ജില്ലാ യോഗ അസോസിയേഷന്റെ നേതൃത്വത്തില്‍ പരിപാടി അരങ്ങേറിയത്. ദേശീയ-സംസ്ഥാന മത്സരങ്ങളില്‍ പങ്കെടുത്ത 22 താരങ്ങളാണ് പങ്കാളികളായത്. ചടുലതയും മെയ്വഴക്കവും ഉള്‍ച്ചേര്‍ത്ത യോഗ നൃത്തം കാണികള്‍ ആകാംക്ഷയോടെയും അമ്പരപ്പോടെയുമാണ് ആസ്വദിച്ചത്.
കായികമാണ് ലഹരി എന്ന സന്ദേശവുമായി സംഘടിപ്പിച്ച പ്രദര്‍ശനം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുല്‍ കരീം ഉദ്ഘാടനം ചെയ്തു. കായിക യുവജന കാര്യാലയം പരിശീലകന് സന്തോഷ് മാണാട്ട്, ജില്ലാ യോഗ അസോസിയേഷന് സെക്രട്ടറി എ രാമാനന്ദന്‍, യോഗ അസോസിയേഷന് അംഗം സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.