പെൺ‍കുട്ടികൾക്ക് പ്രീമെട്രിക് സ്‌കൂൾ പ്രവേശനം; മേയ് 15 വരെ അപേക്ഷിക്കാം

post

ദേവികുളം ബ്ലോക്ക് പഞ്ചായത്തിന് ൻ്റെയും പട്ടികജാതി വികസന വകുപ്പിൻ്റെയും നിയന്ത്രണത്തിൽ മൂന്നാറിൽ പ്രവർത്തിക്കുന്ന പെൺകുട്ടികൾക്കായുള്ള പ്രീമെട്രിക് ഹോസ്റ്റലിലേയ്ക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വർഷം 5 മുതൽ 10 വരെയുളള ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് പ്രവേശനം നല്കുന്നത്. 90 ശതമാനം സീറ്റുകൾ പട്ടികജാതി വിഭാഗക്കാർക്കും 10 ശതമാനം മറ്റു വിഭാഗക്കാർക്കുമായി നീക്കിവച്ചിരിക്കുന്നു. അപേക്ഷകർ ഹോസ്റ്റലിനു എട്ട് കിലോമീറ്റർ ചുറ്റളവിനു പുറത്ത് താമസിക്കുന്നവർ ആയിരിക്കണം. ഹോസ്റ്റലിനു എട്ട് കിലോമീറ്റർ ചുറ്റളവിനു പുറത്ത് താമസിക്കുന്നവരുടെ മതിയായ അപേക്ഷകൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ‍ ഹോസ്റ്റലിനു എട്ട് കിലോമീറ്റർ ചുറ്റളവിനുള്ളിൽ താമസിക്കുന്നവരുടെ അപേക്ഷകളും പരിഗണിക്കുന്നതാണ്.

നിശ്ചിതമാതൃകയിലുള്ള അപേക്ഷ, കുട്ടിയുടെ ജാതിസർട്ടിഫിക്കറ്റ്, ജനനത്തീയതി, പഠിച്ചിരുന്ന ക്ലാസ്സ്, സ്വഭാവം, കഴിഞ്ഞ വാർഷിക പരീക്ഷയിൽ ലഭിച്ച മാർക്ക് എന്നിവ തെളിയിക്കുന്നതിന് ഹെഡ്മാസ്റ്ററിൽ നിന്ന് വാങ്ങിയ സർട്ടിഫിക്കറ്റ് തുടങ്ങിയവ സഹിതം മേയ് 15-ാം തീയതി 5 മണിക്കു മുൻപായി ദേവികുളത്തു പ്രവർത്തിക്കുന്ന ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. അപേക്ഷയുടെ മാതൃകയും മറ്റു വിവരങ്ങളും ദേവികുളം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ - 8547630075, 04865-264475, 9496184765