വിപണനത്തിൻ്റെ അനന്ത സാധ്യതകൾ തുറന്ന് ഡിജിറ്റൽ മാർക്കറ്റിംഗ് സെമിനാർ

post

എൻ്റെ കേരളം പ്രദർശന വിപണന മേളയിൽ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സംരംഭക സഹായ പദ്ധതി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്നീ വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. വാഴൂർ സോമൻ എം.എൽ.എ. സെമിനാർ ഉദ്ഘാടനം ചെയ്തു. നമ്മുടെ സംസ്ഥാനം മാറികൊണ്ടിരിക്കുകയാണ്. ആ മാറ്റം എല്ലാ മേഖലകളിലും ദൃശ്യമാണ്. സമഗ്രമായ വികസനമാണ് സംസ്ഥാനത്ത് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. എൻ്റെ കേരളം പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എം.ജെ. മാത്യു അധ്യക്ഷനായി. ഡിജിറ്റൽ മാർക്കറ്റിംഗിൻ്റെ ഭാഗമായ സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ, കീ വേഡ്സ് സേർച്ച്, ഗൂഗിൾ മൈ ബിസിനസ്, കസ്റ്റമർ റിവ്യൂ, ബാtക്ക് ലിങ്ക്,ഹാഷ്ടാഗ്, ലൊക്കേഷൻ ടാഗ്, യൂസർ ജനറേറ്റഡ് കണ്ടൻ്റ് എന്നിവ എങ്ങനെ ഡിജിറ്റൽ മാർക്കറ്റിങ്ങിന് ഉപയോഗിക്കാമെന്നും സെമിനാറിൽ വിശദീകരിച്ചു. വിവിധ സമൂഹ മധ്യമങ്ങളും ഇവയുടെ ഡിജിറ്റൽ മാർക്കറ്റിംഗ് സാധ്യതകളും സെമിനാറിൽ ചർച്ച ചെയ്തു. ഒരു ജോലിയായി ബിസിനസിനെ കാണരുത് മറിച്ച് ബിസിനസ്സ് ഒരു പാഷൻ ആകണമെന്നും സെമിനാർ വിലയിരുത്തി. ഡിജിറ്റൽ മാർക്കറ്റിംഗ് എന്ന വിഷയത്തിൽ കുട്ടിക്കാനം മരിയൻ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ബിബിന്‍ സേവ്യര്‍, ഡിജിറ്റൽ മാർക്കറ്റർ അർഷദ് ഖാദിർ, സൂപ്പര്‍ടെക് ഇന്‍ഡസ്ട്രീസ് സി.ഇ.ഒ. വി. സുനില്‍ കുമാര്‍, സംരഭക സഹായ പദ്ധതികൾ എന്ന വിഷയത്തിൽ ഉപജില്ല വ്യവസായ ഓഫീസർ പി.എസ് വിശാഖ്, ലൈസൻസ് ആൻ്റ് രജിസ്ട്രേഷൻ എന്ന വിഷയത്തിൽ തൊടുപുഴ ഉപജില്ലാ വ്യവസായ ഓഫീസർ കെ കെ ബാബുരാജ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ലിസിയാമ്മ സാമുവല്‍, ജില്ലാ പ്ലാനിംഗ് ഓഫീസർ ദീപ ചന്ദ്രൻ, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ ടി.പി സുധേഷ് കുമാർ എന്നിവർ സംസാരിച്ചു.