ട്രാഫിക്ക് സംവിധാനം പരിഷ്‌കരിക്കണം: കൊല്ലം താലൂക്ക് വികസന സമിതി

കൊല്ലം നഗരത്തില്‍ പുതിയ റോഡുകളും സംവിധാനങ്ങളും കാര്യക്ഷമമാക്കാന്‍ ട്രാഫിക്ക് സംവിധാനം കാലോചിതമായി പരിഷ്‌കരിക്കണമെന്ന് കൊല്ലം താലൂക്ക് വികസന സമിതി ആവശ്യപ്പെട്ടു. ലിങ്ക് റോഡ് പാലം തോപ്പില്‍ക്കടവ് വരെ നീട്ടണം, കൊല്ലം നഗരത്തിലെ കടകളില്‍ വില നിലവാരം ഏകീകരിക്കാന്‍ നടപടി സ്വീകരിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു. ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തണം. കൊല്ലം കോര്‍പ്പറേഷനിലെ ഓടകള്‍ വൃത്തിയാക്കല്‍, വഴിവിളക്ക് പുനഃസ്ഥാപിക്കല്‍, ജില്ലാ ആശുപത്രിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, റോഡ് സുരക്ഷ തുടങ്ങിയ വിഷയങ്ങള്‍ സമിതി ചര്‍ച്ച ചെയ്തു.
താലൂക്ക് വികസന സമിതി കണ്‍വീനറായ തഹസില്‍ദാര്‍ ജാസ്മിന്‍ ജോര്‍ജ്, ജനപ്രതിനിധികളായ കുരീപ്പുഴ യഹിയ, ഈച്ചംവീട്ടില്‍ നയാസ് മുഹമ്മദ്, പാറയ്ക്കല്‍ നിസാമുദ്ദീന്‍, എന്‍ എസ് വിജയന്‍, എം സിറാജുദ്ദീന്‍, തടത്തിവിള രാധാകൃഷ്ണന്‍, പോള്‍ ഫെര്‍ണാണ്ടസ്, ജി ഗോപകുമാര്‍, കിളികൊല്ലൂര്‍ ശിവപ്രസാദ്, എം തോമസ് കുട്ടി, ഡി ഗീതാകൃഷ്ണന്‍ എന്നിവരും, വിവിധ വകുപ്പുകളില്‍നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു.