അംബേദ്കര്‍ നഗര്‍ വികസന പദ്ധതി: പ്രാഥമിക ഊരുകൂട്ടം സംഘടിപ്പിച്ചു

post

വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി ഇടുക്കി കൊക്കയാര്‍ ഗ്രാമപഞ്ചായത്തിലെ കുറ്റിപ്ലാങ്ങാട് അംബേദ്കര്‍ നഗറില്‍ പ്രാഥമിക ഊരുകൂട്ടം സംഘടിപ്പിച്ചു. ഊരുകൂട്ടത്തിന്റെ ഉദ്ഘാടനം വാഴൂര്‍ സോമന്‍ എം.എല്‍.എ നിര്‍വഹിച്ചു.

കുറ്റിപ്ലാങ്ങാട് സര്‍ക്കാര്‍ ഹയര്‍ സെക്കൻ്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കൊക്കയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി ഡൊമനിക് അധ്യക്ഷത വാഹിച്ചു. 2024-25 വര്‍ഷത്തെ വികസന പദ്ധതി പ്രകാരം ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് അംബേദ്കര്‍ നഗറില്‍ നടപ്പിലാക്കുന്നത്. റോഡ്, കുടിവെള്ളം, എന്നിവയ്ക്ക് മുന്‍ഗണന നല്‍കുവാന്‍ യോഗത്തില്‍ തീരുമാനിച്ചു.

ജില്ലാ ഐ.റ്റി.ഡി.പി പ്രൊജക്റ്റ് ഓഫീസര്‍ ജി. അനില്‍കുമാര്‍ പദ്ധതി വിശദീകരിച്ചു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്ററ് സജിത്ത് കെ. ശശി, ബ്ലോക്ക് പഞ്ചായത്തംഗം സജിനി ജയകുമാര്‍, ഗ്രാമപഞ്ചായത്തംഗം യു.സി വിനോദ്, ഊരു മൂപ്പന്‍ കെ. കെ. ധര്‍മിഷ്ടന്‍, കേരള സംസ്ഥാന നിര്‍മിതി കേന്ദ്രം റീജിയണല്‍ എന്‍ജിനിയര്‍ സിനി മോള്‍ ബി.എന്‍ , കുറ്റിപ്ലാങ്ങാട് ജി.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ പി.എച്ച് ഷൈലജ, പീരുമേട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ആര്‍.ഹരിനാഥ് എന്നിവര്‍ പങ്കെടുത്തു.