ഖാദി തുണിത്തരങ്ങൾക്ക് സ്പെഷ്യൽ റിബേറ്റ്; വിഷു, ഈസ്റ്റർ മേളയ്ക്ക് തുടക്കം

post

ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിൽ വിഷു, ഈസ്റ്റർ ഖാദി മേള തുടങ്ങി. ഖാദി തുണിത്തരങ്ങൾക്ക് ഏപ്രിൽ 19 വരെ സ്പെഷ്യൽ റിബേറ്റ് ലഭിക്കും. ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ഇലന്തൂർ, അടൂർ റവന്യൂ ടവർ, അബാൻ ജംഗ്ഷൻ, റാന്നി-ചേത്തോങ്കര പ്രവർത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യകളിലാണ് റിബേറ്റ്. കോട്ടൺ ഷർട്ടിംഗ്സ്, റെഡിമെയ്ഡ് ഷർട്ടുകൾ, സിൽക്ക് സാരികൾ, സിൽക്ക് ഷർട്ടുകൾ , ചുരിദാർ ടോപ്പുകൾ, ചുരിദാർ മെറ്റീരിയൽസ്, ബെഡ്ഷീറ്റുകൾ, പഞ്ഞിമെത്ത, തലയിണ, പില്ലോകവറുകൾ, ഗ്രാമവ്യവസായ ഉൽപന്നങ്ങൾ ലഭ്യമാണ്. 30 ശതമാനം വരെ റിബേറ്റ് ലഭിക്കുമെന്ന് പ്രൊജക്ട് ഓഫീസർ ജസി ജോൺ അറിയിച്ചു. ഫോൺ : ഇലന്തൂർ ഖാദി ടവർ -8113870434, അബാൻ ജംഗ്ഷൻ - 9744259922, അടൂർ റവന്യൂ ടവർ -9061210135, ചേത്തോങ്കര - റാന്നി - 8984553475.

ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം ഇലന്തൂർ പഞ്ചായത്ത് അംഗം കെ.പി.മുകുന്ദൻ നിർവഹിച്ചു. ഖാദി ബോർഡ് അംഗം സാജൻ തൊടുക അധ്യക്ഷനായി.