ജെ.ഡി.സി കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു

post

തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയന്റെ ആഭിമുഖ്യത്തില്‍ ജൂണില്‍ ആരംഭിക്കുന്ന ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ ഓപ്പറേഷന്‍ (ജെ.ഡി.സി) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം 15 മുതല്‍ മാര്‍ച്ച് 31 വരെ എല്ലാ സഹകരണ പരിശീലന കേന്ദ്രങ്ങളിലും ആറന്‍മുള, പാലാ, നോര്‍ത്ത് പറവൂര്‍, തിരൂര്‍, തലശ്ശേരി എന്നീ സഹകരണ പരിശീലന കോളേജുകളിലും ലഭിക്കും.

അപേക്ഷകര്‍ എസ്.എസ്.എല്‍.സി/ തത്തുല്യമായ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുളള പരീക്ഷ പാസ്സായവരും ജൂണ്‍ ഒന്നിന് 16 വയസ്സ് പൂര്‍ത്തിയായവരും, 40 വയസ്സ് കഴിഞ്ഞിട്ടില്ലാത്തവരുമായിരിക്കണം. ഉയര്‍ന്ന പ്രായപരിധി എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് 45 വയസ്സും, ഒ.ബി.സി വിഭാഗക്കാര്‍ക്ക് 43 വയസ്സുമാണ്. സഹകരണ സംഘം ജീവനക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധി ബാധകമല്ല.

ജനറല്‍, പട്ടികജാതി/ പട്ടികവര്‍ഗം, സഹകരണ സംഘം ജീവനക്കാര്‍ എന്നീ മൂന്ന് വിഭാഗങ്ങളിലേക്കുളള അപേക്ഷാഫോമുകള്‍ പ്രത്യേകം ലഭിക്കും. അപേക്ഷാഫോം തിരുവനന്തപുരം (കുറവന്‍കോണം, കവടിയാര്‍.പി.ഒ, ഫോണ്‍  0471 2436689), കൊട്ടാരക്കര (അവന്നൂര്‍, 0474 2454787), ആറന്‍മുള (പഞ്ചായത്ത് സാംസ്‌ക്കാരിക നിലയം, ആറന്‍മുള (046 82278140), ചേര്‍ത്തല (ദീപിക ജംഗ്ഷന്‍, ചേര്‍ത്തല 0478 2813070), കോട്ടയം (നാഗമ്പടം, കോട്ടയം, 0481 2564738), പാല (മീനച്ചില്‍ കോംപ്ലക്‌സ്, പാല, 0482 2213107), ഇടുക്കി, (പടിഞ്ഞാറെക്കവല, നെടുങ്കണ്ടം, 0486 8234311), നോര്‍ത്ത് പറവൂര്‍ (സഹകാരി ഭവന്‍, നോര്‍ത്ത് പറവൂര്‍, എറണാകുളം 0484 2447866), തൃശ്ശൂര്‍ (സിവില്‍ ലൈന്‍ റോഡ്, അയ്യന്തോള്‍, 0487 2380462), പാലക്കാട് (കോളജ് റോഡ്, 0491 2522946), തിരൂര്‍ (സഹകരണ ഭവന്‍, മാവുംകുന്ന് തിരൂര്‍, മലപ്പുറം, 0494 2423929), കോഴിക്കോട് (തളി, 0495 2702095), തലശ്ശേരി (മണ്ണയാട്, നെട്ടൂര്‍.പി.ഒ, 0490 2354065), കണ്ണൂര്‍ (സൗത്ത് ബസാര്‍, 0497 2706790), വയനാട് (കരണി, 0493 6289725), കാസര്‍ഗോഡ് (മുന്നാട്, ചെങ്കള 0499 4207350) എന്നീ സഹകരണ പരിശീലന കേന്ദ്രങ്ങളില്‍ /കോളേജുകളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷാ ഫോം, പ്രോസ്‌പെക്ടസില്‍ നിര്‍ദേശിച്ചിട്ടുളള രേഖകള്‍ എന്നിവ സഹിതം ബന്ധപ്പെട്ട സഹകരണ പരിശീലന കേന്ദ്രം/കോളേജ് പ്രിന്‍സിപ്പലിന് മാര്‍ച്ച് 31 വൈകിട്ട് നാലിനു മുന്‍പായി ലഭ്യമാക്കണം.