വ്യാജ പ്രചാരണം: നടപടി സ്വീകരിക്കും
 
                                                തിരുവനന്തപുരം : പോത്തന്‍കോട് കോവിഡ് 19 ബാധിച്ച് മരിച്ചയാള്‍ക്ക് രോഗമില്ലായിരുന്നു എന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  മാര്‍ച്ച് 27 ന് മെഡിക്കല്‍ കോളേജില്‍ വച്ച് പോത്തന്‍കോട് സ്വദേശി അബ്ദുല്‍ അസീസിന്റെ സ്രവം പരിശോധനക്ക് എടുത്തിരുന്നു. ഇതിന്റെ റിസള്‍ട്ട് 29 ന് ലഭിച്ചു. പോസിറ്റീവായിരുന്നു. തുടര്‍പരിശോധനക്കായി ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ചപ്പോഴും പോസിറ്റീവ് റിസള്‍ട്ടാണ് ലഭിച്ചത്. കൊറോണ സംബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടി ഉറപ്പാണെന്ന് ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണനും അറിയിച്ചിട്ടുണ്ട്.










