തോട്ടപ്പുഴശ്ശേരിയിലെ അങ്കണവാടികളിൽ ഹെൽപ്പർമാരെ നിയമിക്കുന്നു

തോട്ടപ്പുഴശ്ശേരിയിലെ അങ്കണവാടികളിൽ ഹെൽപ്പർമാരെ നിയമിക്കുന്നതിന് 18നും 46നും ഇടയിൽ പ്രായമുള്ള പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എഴുത്തും വായനയും അറിയുന്നവരായിരിക്കണം. എസ്.എസ്.എൽ.സി പാസ്സായവർ അപേക്ഷിക്കണ്ട. അപേക്ഷാഫോറം കോയിപ്രം ശിശുവികസനപദ്ധതി ഓഫീസിലും തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലും അങ്കണവാടികളിലും ലഭിക്കും. അപേക്ഷ നേരിട്ടോ തപാൽമാർഗമോ ശിശുവികസന പദ്ധതി ഓഫീസർ, ശിശുവികസനപദ്ധതി ഓഫീസ്, പുല്ലാട് പി.ഒ, കോയിപ്രം വിലാസത്തിൽ ലഭിക്കണം. അവസാന തീയതി ഏപ്രിൽ 21. ഫോൺ. 0469 2997331.