ചെങ്ങറ പാക്കേജ് വിവരശേഖരണം; ഗുണഭോക്താക്കൾ നേരിട്ട് ഹാജരാകണം

post

ജില്ലയിൽ താമസിക്കുന്ന ചെങ്ങറ പാക്കേജിൽ ഉൾപ്പെട്ടവരുടെ വിവരശേഖരണം കോന്നിത്താഴം കൊന്നപ്പാറ എൽ.പി സ്‌കൂളിൽ ഏപ്രിൽ എട്ട്, ഒമ്പത് തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ടു അഞ്ച് വരെ നടക്കും. ഗുണഭോക്താക്കൾ രേഖകൾ സഹിതം നേരിട്ട് ഹാജരാകണമെന്ന് ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ അറിയിച്ചു. ചെങ്ങറ പുനരധിവാസവുമായി ബന്ധപ്പെട്ട് ഇടുക്കി, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ 53.422 ഹെക്ടർ ഭൂമി കണ്ടെത്തിയിട്ടുണ്ട്. ഫോൺ - 04682 222515