ഖാദി തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍ വിതരണം തുടങ്ങി

post

തിരുവനന്തപുരം : കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കേരള ഖാദി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പ്രതിമാസപെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ക്ക് (മസ്റ്ററിംഗ് പൂര്‍ത്തിയാക്കിയവര്‍) 2019 ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ പ്രതിമാസ പെന്‍ഷന്‍ വിതരണം തുടങ്ങി. 2019 ഡിസംബര്‍ മുതല്‍ 2020 ഏപ്രില്‍ വരെയുളള മാസങ്ങളിലെ പ്രതിമാസ പെന്‍ഷന്‍ ഏപ്രില്‍ ഏട്ടു മുതല്‍ വിതരണം ചെയ്യും.

കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ഖാദി തൊഴിലാളികള്‍ക്ക് തൊഴില്‍ ചെയ്യാന്‍ കഴിയാതെ കടുത്ത ദുരിതത്തിലായ അവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ഖാദി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ മുഴുവന്‍ ഖാദി തൊഴിലാളികള്‍ക്കും ബോര്‍ഡിന്റെ അംശദായ ഫണ്ടില്‍ നിന്ന് തിരിച്ചടയ്ക്കേണ്ടാത്ത പലിശ രഹിത വായ്പയായി 1,000 രൂപ (രൂപ ആയിരം മാത്രം) വീതം നല്‍കുന്നതിന് ബോര്‍ഡ് നടപടി സ്വീകരിക്കുന്നുണ്ടെന്ന് ബോര്‍ഡ് അറിയിച്ചു.