പെരുന്നാൾ -വിഷു അവധിക്ക് കണ്ണൂർ കെഎസ്ആർടിസിയുടെ സ്‌പെഷ്യൽ ട്രിപ്പ്
 
                                                പെരുന്നാൾ- വിഷു അവധികാലത്ത് വിവിധ ടൂർ പാക്കേജുമായി കണ്ണൂർ കെഎസ് ആർടിസി. ഏപ്രിൽ ഒന്ന്,14 തീയതികളിൽ നടത്തുന്ന ഗവി പാക്കേജിൽ കുമളി, കമ്പം, രാമക്കൽ മേട് എന്നിവ സന്ദർശിക്കും. ഭക്ഷണവും താമസവും ജീപ്പ് സഫാരിയും ഉൾപ്പെടെയാണ് പാക്കേജ്. ഏപ്രിൽ നാല്,14,18,25 തീയതികളിലെ മൂന്നാർ പാക്കേജിൽ മറയൂർ, കാന്തല്ലൂർ, ചതുരംഗപാറ എന്നിവ സന്ദർശിക്കും. ഏപ്രിൽ 14 ന് രാത്രി പത്തിന് പുറപ്പെടുന്ന സൈലന്റ് വാല്ലി പാക്കേജ് 15 ന് രാത്രി തിരിച്ചെത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഏപ്രിൽ 16, 25 തീയതികളിൽ വാഗമൺ - കുമരകം പാക്കേജാണ് നടത്തുന്നത്.
ഏപ്രിൽ 12,27 തീയതികളിൽ അകലാപ്പുഴ, ഏപ്രിൽ ആറ്,12,20,27 തീയതികളിൽ നിലമ്പൂർ, ഏപ്രിൽ ആറ്, 20 തീയതികളിൽ വയനാട് പാക്കേജുമാണ് ഒരുക്കിയിരിക്കുന്നത്. ബുക്കിങ്ങിനും അന്വേഷണങ്ങൾക്കും 9497007857, 9895859721 നമ്പറുകളിൽ ബന്ധപ്പെടാം.










