റംസാൻ; ഖാദി വസ്ത്രങ്ങൾക്ക് പ്രത്യേക കിഴിവ്

പെരുന്നാൾ പ്രമാണിച്ച് മാർച്ച് 27,28 തീയതികളിൽ ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം പ്രത്യേക കിഴിവ് അനുവദിക്കും. കോട്ടൺ, സിൽക്ക്, പോളി വസ്ത്രങ്ങൾ, സിൽക്ക് സാരികൾ, മസ്ലിൻ സാരികൾ, കോട്ടൺ വസ്ത്രങ്ങൾ, ഉന്നക്കിടക്കകൾ, തലയണ, ബെഡ് ഷീറ്റുകൾ, ചുരിദാർ മെറ്റീരിയൽ, മറ്റ് ഗ്രാമവ്യവസായ ഉൽപ്പന്നങ്ങൾ, ചൂരൽ ഉൽപ്പന്നങ്ങൾ, ശുദ്ധമായ തേൻ, എണ്ണ എന്നിവ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ പ്രവർത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യ, ഖാദി സൗഭാഗ്യ ഷോറൂമുകളിൽ ലഭിക്കും.