സമ്പൂര്‍ണ ഹരിത പ്രഖ്യാപനവുമായി ആറന്മുള ഗ്രാമപഞ്ചായത്ത്

മാലിന്യമുക്തം നവകേരളം കാമ്പയിനിന്റെ ഭാഗമായി ആറന്മുള ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ ഹരിത പഞ്ചായത്തായി പ്രസിഡന്റ് ഷീജ ടി ടോജി പ്രഖ്യാപിച്ചു. വൈസ് പ്രസിഡന്റ് എന്‍ എസ് കുമാര്‍ അധ്യക്ഷനായി. സെക്രട്ടറി ആര്‍ രാജേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദീപ നായര്‍, അംഗങ്ങളായ പ്രസാദ് വേരുങ്കല്‍, ശരണ്‍ പി ശശിധരന്‍, ശ്രീനി ചാണ്ടിശ്ശേരി, പി എം ശിവന്‍, എ എസ്. മത്തായി, വില്‍സി ബാബു, സിന്ധു ഏബ്രഹാം, ഷീജ പ്രമോദ്, രേഖ പ്രദീപ്, ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ ദിലീപ് കുമാര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സോമവല്ലി ദിവാകരന്‍, വി ഇ ഒ ആശ ദേവി, ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ അല്‍ഫിയ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സൗമ്യ, ഹരിത കര്‍മ സേന കണ്‍സോര്‍ഷ്യം സെക്രട്ടറി അഞ്ചു, ശുചിത്വമിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ കൊച്ചുമോള്‍ എന്നിവര്‍ പങ്കെടുത്തു.