വനിതാ കമ്മീഷൻ അദാലത്ത് 15ന് എറണാകുളത്ത്

post

സംസ്ഥാന വനിതാ കമ്മീഷൻ സംഘടിപ്പിക്കുന്ന എറണാകുളം ജില്ലാതല അദാലത്ത് മാർച്ച് 15 ന് നടക്കും. എറണാകുളം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 10 ന് ആരംഭിക്കുന്ന അദാലത്തിൽ പുതിയ പരാതികളും സ്വീകരിക്കും.