അങ്കണവാടി ക്രഷ് വർക്കർ /ഹെൽപ്പർ നിയമനം

കടപ്ര പഞ്ചായത്ത് 21-ാം നമ്പർ പളളിപ്പടി അങ്കണവാടി കം ക്രഷിലേക്ക് വർക്കർ /ഹെൽപ്പർമാർക്കായി അപേക്ഷ ക്ഷണിച്ചു. ഐസിഡിഎസ് പുളിക്കീഴ്, വളഞ്ഞവട്ടം ഓഫീസിൽ മാർച്ച് 20നുളളിൽ അപേക്ഷിക്കണം. ക്രഷ് വർക്കർ : യോഗ്യത പ്ലസ് ടു. പ്രായപരിധി 18-35. കടപ്ര പഞ്ചായത്തിലെ ഒന്നാംവാർഡ് താമസക്കാരി ആയിരിക്കണം. ക്രഷ് ഹെൽപ്പർ : യോഗ്യത പത്താംക്ലാസ്. പ്രായപരിധി 18-35. കടപ്ര പഞ്ചായത്തിലെ ഒന്നാംവാർഡ് താമസക്കാരി ആയിരിക്കണം. ഫോൺ : 0469 2610016.