പ്രളയബാധിതര്‍ക്കായുള്ള ആന്റണിയുടെ സ്‌നേഹ സമ്മാനം ജില്ലാ കളക്ടര്‍ക്ക് കൈമാറി

കാക്കനാട്: പ്രളയബാധിതര്‍ക്കായുള്ള ആന്റണിയുടെ സ്‌നേഹ സമ്മാനം ജില്ലാ ഭരണകൂടത്തിന് കൈമാറി. മാമംഗലം പാറേപറമ്പ് ആന്റണിയാണ് പ്രളയബാധിതര്‍ക്ക് തന്റെ വകയായി നിര്‍മ്മിച്ച് നല്‍കിയ കട്ടിലുകള്‍ ഭാര്യ റോസിലിയോടൊപ്പമെത്തി ജില്ലാ കളക്ടര്‍ എസ്. സുഹാസിന് കൈമാറിയത്. കാര്‍പെന്ററായ ആന്റണി രണ്ട് ലക്ഷത്തോളം രൂപ മുടക്കിയാണ് 20 കട്ടിലുകള്‍ ഉണ്ടാക്കിയത്. സഹായത്തിന് ഭാര്യ റോസിലിയും മക്കളായ ഗ്ലാഡ്‌വിന്‍, ബെന്‍വിന്‍ എന്നിവരും ചേര്‍ന്നു.
കഴിഞ്ഞ രണ്ട് പ്രളയത്തിലും വീടും വര്‍ക് ഷോപ്പും വെള്ളത്തില്‍ മുങ്ങുക വഴി വന്‍ നഷ്ടമാണ് ഇദ്ദേഹത്തിനും കുടുംബത്തിനുമുണ്ടായത്. ഇത് മറന്നാണ് പറവൂരിലെ പ്രളയബാധിതര്‍ക്കായി തന്റെ സ്‌നേഹ സമ്മാനമൊരുക്കിയത്.ചടങ്ങില്‍ എ.ഡി.എം. കെ.ചന്ദ്രശേഖരന്‍ നായര്‍, ഹുസൂര്‍ ശിരസ്തദാര്‍ കെ. എം. എല്‍ദോ, പറവൂര്‍ തഹസില്‍ദാര്‍ എം. എച്ച്. ഹരീഷ് എന്നിവര്‍ സംബന്ധിച്ചു.