വനിതാ ജീവനക്കാര്‍ക്കായി ക്യാന്‍സര്‍ സ്‌ക്രീനിങ്

post

ആരോഗ്യം ആനന്ദം കാന്‍സര്‍ സ്‌ക്രീനിങ് ക്യാമ്പയിനിന്റെ ഭാഗമായി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ വനിതാ ജീവനക്കാര്‍ക്കായി ഗര്‍ഭാശയഗള - സ്തനാര്‍ബുദ ക്യാന്‍സര്‍ പരിശോധന ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. പാലക്കാട് റെയില്‍വെ ഡിവിഷന്‍ ചീഫ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. പ്രദീപ് ഉദ്ഘാടനം ചെയ്തു.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പീയുഷ് എം നമ്പൂതിരിപ്പാട് മുഖ്യാതിഥിയായി. ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. കെ.ടി. രേഖ അധ്യക്ഷത വഹിച്ചു. ചിറക്കല്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ദൃശ്യ ക്ലാസെടുത്തു. റെയില്‍വേ ഹോസ്പിറ്റല്‍ എ.സി.എം.എസ്. ഡോ. വല്‍സല, ഡോ. സൗമ്യ, ഡോ. ജിതിന്‍, ഡോ. അനീറ്റ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജിനേഷ് തുടങ്ങിയവര്‍ സംസാരിച്ചു.