കുടിവെള്ള ടാങ്കുകൾ വിതരണം ചെയ്തു

post

വള്ളിക്കോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പട്ടികജാതി കുടുംബങ്ങൾക്കായി കുടിവെള്ള ടാങ്ക് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആർ മോഹനൻ നായർ ഉദ്ഘാടനം നിർവഹിച്ചു. 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടേകാൽ ലക്ഷം രൂപ വിനിയോഗിച്ചാണ് 51 കുടുംബങ്ങൾക്ക് 500 ലിറ്റർ ടാങ്ക് വിതരണം ചെയ്തത്. സെക്രട്ടറി പി ജെ രാജേഷ് കുമാർ, അസിസ്റ്റന്റ് സെക്രട്ടറി ബി സുനിത എന്നിവർ പങ്കെടുത്തു.