കോന്നി താലൂക്കാശുപത്രിയിൽ സെക്യൂരിറ്റി നിയമനം

post

കോന്നി താലൂക്കാശുപത്രിയിലേക്ക് സുരക്ഷ ജീവനക്കാരായി 179 ദിവസത്തേക്ക് രണ്ടുപേരെ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. വിമുക്ത ഭടൻമാർക്ക് മുൻഗണന. യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയൽ രേഖകളുടെ അസൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം മാർച്ച് 11ന് രാവിലെ 10.30 ന് മുമ്പ് സൂപ്രണ്ടിന്റെ ചേമ്പറിൽ ഹാജരാകണം. പ്രായപരിധി 30-50. വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്. തിരഞ്ഞെടുക്കപ്പെടുന്നവർ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ഫോൺ : 0468 2243469.