ബിആർസി ഓഫീസിൽ അക്കൗണ്ടന്റ് നിയമനം

post

ദേശീയ ഗ്രാമീണ ഉപജീവനമിഷൻ കോയിപ്രം ബ്ലോക്കിൽ നടപ്പാക്കി വരുന്ന സ്റ്റാർട്ടപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പദ്ധതിയിലേക്കായി ബിആർസി ഓഫീസിലേക്ക് അക്കൗണ്ടന്റിനെ തിരഞ്ഞെടുക്കുന്നു. കോയിപ്രം ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരായ 18 നും 35 നും മധ്യേപ്രായമുള്ള ബികോമും ടാലിയും യോഗ്യതയുള്ള കുടുംബശ്രീ അംഗങ്ങൾ, കുടുംബാംഗങ്ങൾ, ഓക്‌സിലറി അംഗങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം. മലയാളം ഡിറ്റിപി, കമ്പ്യൂട്ടർ പരിജ്ഞാനമുളളവർക്ക് മുൻഗണന.

പൂരിപ്പിച്ച അപേക്ഷ, സർട്ടിഫിക്കറ്റിന്റെ പകർപ്പ് (സ്വയം സാക്ഷ്യപ്പെടുത്തിയത്), അയൽക്കൂട്ട അംഗത്വം തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം എന്നിവ സഹിതം ജില്ലാമിഷൻ ഓഫീസിൽ നേരിട്ടോ ജില്ലാമിഷൻ കോ ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാമിഷൻ, കലക്ട്രേറ്റ്, മൂന്നാം നില, പത്തനംതിട്ട വിലാസത്തിൽ തപാൽ മുഖേനയോ സമർപ്പിക്കാം. അവസാന തീയതി മാർച്ച് 12. ഫോൺ :9746488492, 9847764315.