പൗൾട്രി ഫാം സൂപ്പർവൈസർ നിയമനം

post

കുടുംബശ്രീ ഇടുക്കി ജില്ലാ ബ്രോയ്‌ലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ഫാം സൂപ്പർവൈസർ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു.പൗള്‍ട്രി പ്രൊഡക്ഷന്‍ ആന്‍ഡ് ബിസിനസ്സ് മാനേജ്‌മെന്റില്‍ ബിരുദം അല്ലെങ്കില്‍ പൗള്‍ട്രി പ്രൊഡക്ഷനില്‍ ഡിപ്ലോമ, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഇരുചക്ര വാഹന ലൈസന്‍സ് എന്നിവ നിർബന്ധം. ഉയര്‍ന്ന പ്രായപരിധി 30 വയസ്സ് (01.02.2025) ന് 30 വയസ്സ് കഴിയുവാന്‍ പാടുള്ളതല്ല.അപേക്ഷഫോറം www.keralachicken.org.in  എന്ന കമ്പനിയുടെ വെബ്‌സൈറ്റില്‍ നിന്ന് ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 7 ന് വൈകുന്നേരം 5 മണി. ഭാഗികമായി പൂരിപ്പിച്ച/ അവ്യക്തമായ അപേക്ഷകള്‍ നിരസിക്കും.

അപേക്ഷകള്‍ അയക്കേണ്ട മേല്‍വിലാസം: ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍,കുടുംബശ്രീ, ഇടുക്കി ജില്ല,സിവില്‍ സ്റ്റേഷന്‍, പൈനാവ് പി.ഒ,ഇടുക്കി. പിൻ 685603,ഫോണ്‍ -04862 232223