മണ്ണെണ്ണ പെര്‍മിറ്റ് പുതുക്കണം

കൊല്ലം, കരുനാഗപ്പള്ളി താലൂക്കുകളിലെ മത്സ്യബന്ധന മണ്ണെണ്ണ പെര്‍മിറ്റുകളുടെ കാലാവധി 2024 ഡിസംബര്‍ 31ന് അവസാനിച്ചതിനാല്‍ പെര്‍മിറ്റുകള്‍ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരാക്കി മാര്‍ച്ച് അഞ്ചിന് മുമ്പ് പുതുക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.